മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനംചെയ്ത സുമതിവളവ്. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുത്തന്‍പടം. ഗോകുലം ഗോപാലനും മുരളി കുന്നുംപുറത്തുമാണു നിര്‍മാണം. സുമതിവളവ് പേടിപ്പിക്കുന്ന സിനിമയെന്നു തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പക്ഷേ, കോണ്‍ജുറിംഗ് പോലെയൊരു പടമല്ലെന്നും എഴുത്തുകാരന് പറയുന്നു.
"ഇമോഷനുകളൊക്കെയുള്ള ഒരു കഥ. അതു സുമതിവളവിനെ അടിസ്ഥാനമാക്കി പറയുന്നതിനാല്‍ അതില്‍ പേടിപ്പിക്കുന്ന ചിലതൊക്കെയുണ്ട്. മാളികപ്പുറം ഒരു പ്രത്യേക ജോണറിലുള്ള സിനിമയല്ല. അതില്‍ എല്ലാമുണ്ട്. ഡിവൈന്‍ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. അതിനുപകരം ഇതില്‍ സുമതിയെന്ന കഥാപാത്രത്തെയും ആ വളവും ചുറ്റിപ്പറ്റിയാണു കഥ പറയുന്നത്'- അഭിലാഷ് പിള്ള സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഇത് ആ സുമതിയല്ല
നമ്മളെല്ലാവരും പണ്ടുതൊട്ടേ കേട്ടിട്ടുള്ള സ്ഥലമാണു തിരുവനന്തപുരം-പാലോട് റൂട്ടില്‍ മൈലമൂടുള്ള സുമതിവളവ്. ആ സ്ഥലത്തിന്റെ പേരില്‍ കൗതുകം തോന്നി, ഒരു കഥയുണ്ടാക്കി അതിലേക്കു സുമതിവളവ് പ്ലേസ് ചെയ്യുകയായിരുന്നു. ഇത് ഒറിജിനല്‍ സുമതിവളവിന്റെ കഥയല്ല. നമ്മളെല്ലാവരും പണ്ടുതൊട്ടേ കേട്ടിട്ടുള്ള സ്ഥലമാണു തിരുവനന്തപുരം-പാലോട് റൂട്ടില്‍ മൈലമൂടുള്ള സുമതിവളവ്. ആ സ്ഥലത്തിന്റെ പേരില്‍ കൗതുകം തോന്നി, ഒരു കഥയുണ്ടാക്കി അതിലേക്കു സുമതിവളവ് പ്ലേസ് ചെയ്യുകയായിരുന്നു. ഇത് ഒറിജിനല്‍ സുമതിവളവിന്റെ കഥയല്ല.
പക്ഷേ, അതില്‍നിന്നു പ്രചോദനം നേടിയാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയത്. യഥാര്‍ഥ സുമതിയുമായോ സുമതിയുമായി ബന്ധപ്പെട്ടു നടന്ന സംഭവവുമായോ ഈ സിനിമയ്ക്കു ബന്ധമില്ല. ഞങ്ങള്‍ മെനഞ്ഞെടുത്ത വേറൊരു കഥയാണു പറയുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു സാങ്കല്പിക ഗ്രാമത്തിലാണ് ഈ കഥ സംഭവിക്കുന്നത്.
അര്‍ജുനും മാളവികയും മാളികപ്പുറം ടീമിലെ സംവിധായകനും