കോട്ടയം: ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ബാസ്കറ്റ്ബോള്‍ ടീമുകള്‍ ഇന്നലെ പുറപ്പെട്ടു. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്(എഐയു) ചുമതലപ്പെടുത്തിയതിനെത്തുടര്ന്ന് എംജി സര്‍വകലാശാലയാണ് ടീം സെലക്്ഷന്‍ ഏകോപിപ്പിച്ചത്.
എഐയു സ്പോര്‍ട്സ് വിഭാഗം ജോയിന്റ് സെക്രട്ടറിയും എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് മുന്‍ മേധാവിയുമായ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് നയിക്കുന്ന സംഘത്തില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെ 36 പേരാണുള്ളത്.
മുന്‍ രാജ്യാന്തര ബാസ്കറ്റ്ബോള്‍ താരങ്ങളായ ജി. രാംകുമാറും സി.വി. സണ്ണിയുമാണ് യഥാക്രമം പുരുഷ, വനിതാ ടീമുകളുടെ പരിശീലകര്‍. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിശീലകന് ജോണ്സണ് തോമസാണ് വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ച്. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സുജിത്ത് പുരുഷ ടീമിന്റെയും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍നിന്നുള്ള സൗമ്യ ജോസഫ് വനിതാ ടീമിന്റെയും മാനേജർമാരാണ്. സ്പോര്‍ട്സ് സൈക്കോളജിസ്റ്റായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സ്റ്റാലിന് റാഫേലും സംഘത്തിലുണ്ട്.