Sat, 12 July 2025
ad

ADVERTISEMENT

Filter By Tag : Vatican Office

റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ യു​ക്രെ​യ്നി​ലെ വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​നു കേ​ടു​പാ​ട്

കീ​​​​വ്: റ​​​​ഷ്യ​​​​ൻ ഡ്രോ​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ നു​​​​ൺ​​​​ഷ്യേ​​​​ച്ച​​​​റി​​​​നു കേ​​​​ടു​​​​പാ​​​​ട് സം​​​​ഭ​​​​വി​​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ന​​​​ട​​​​ന്ന റ​​​​ഷ്യ​​​​ന്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എം​​​ബ​​​സി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര​​​യ്ക്കും പാ​​​ർ​​​ക്കിം​​​ഗ് ഗാ​​​രേ​​​ജി​​​നും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​താ​​​യും റ​​​​ഷ്യ- യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടി​​​​ട്ടും അ​​​​തി​​​​ന്‍റെ ഭീ​​​​ക​​​​ര​​​​ത​​​​യ്ക്ക് അ​​​​യ​​​​വു വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​ണ​​​​ങ്ങ​​​​ളെ​​​​ന്നും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ണ്‍​ഷ്യോ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വി​​​​സ്‌വൽ​​​​ദസ് കു​​​​ൽ​​​​ബൊ​​​​ക്കാ​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. ആ​​​​ള​​​​പാ​​​​യ​​​​ങ്ങ​​​​ളോ മ​​​​റ്റും ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന​​​​ത് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​ണ്. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ൽ ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ദി​​​​വ​​​​സ​​​​വും പ്ര​​​​ഭാ​​​​ത​​​​ത്തി​​​​ൽ ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

തു​​​​ട​​​​രെ​​​​യു​​​​ള്ള ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യി ജോ​​​​ലി​​​​ക​​​​ൾ ചെ​​​​യ്യാൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തും ഏ​​​​റെ വി​​​​ഷ​​​​മ​​​​ക​​​​ര​​​​മാ​​​​ണ്. ത​​​​ക​​​​ർ​​​​ന്ന റോ​​​​ഡു​​​​ക​​​​ൾ യാ​​​​ത്രാ​​​​ത​​​​ട​​​​സം ഉ​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ട്. മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​വ​​​​സ്തു​​​​ക്ക​​​​ൾ ന​​​​ഗ​​​​രം മു​​​​ഴു​​​​വ​​​​ൻ വ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​ത് അ​​​​നാ​​​​രോ​​​​ഗ്യം സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ തീ​​​​വ്ര​​​​ത വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ഏ​​​​വ​​​​രു​​​​ടെ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലും മി​​​​സൈ​​​​ൽ വ​​​​ർ​​​​ഷ​​​​ത്തി​​​​ലും കീ​​​​വ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വി​​​​വി​​​​ധ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു.

Up