Thu, 3 July 2025
ad

ADVERTISEMENT

Filter By Tag : UPI Transaction

രാ​ജ്യ​ത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ മാ​സം നേ​രി​യ കു​റ​വ്

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ
കൊ​​​ല്ലം: ഇ​​​ന്ത്യ​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്‌​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മാ​​​യ യൂ​​​ണി​​​ഫൈ​​​ഡ് പേ​​​യ്‌​​​മെ​​​ന്‍റ് ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് (യു​​​പി​​​ഐ) വ​​​ഴി​​​യു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ ജൂ​​​ണി​​​ൽ നേ​​​രി​​​യ കു​​​റ​​​വ്. നാ​​​ഷ​​​ണ​​​ൽ പേ​​​യ്‌​​​മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (എ​​​ൻ‌​​​പി‌.​​​സി‌​​​ഐ) ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, മേ​​​യ് മാ​​​സ​​​ത്തി​​​ൽ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​തി​​​ന് ശേ​​​ഷ​​​മാ​​​ണ് ഈ ​​​കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ജൂ​​​ണി​​​ൽ യു​​​പി​​​ഐ വ​​​ഴി 1,840 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലാ​​​യി 24.04 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​​ത് മേ​​​യ് മാ​​​സ​​​ത്തി​​​ലെ ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശം 1.5 ശ​​​ത​​​മാ​​​നം കു​​​റ​​​വും മൂ​​​ല്യ​​​ത്തി​​​ൽ 4.4 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​മാ​​​ണ്. മേ​​​യി​​​ൽ 25.14 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ 1,868 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 32 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യും, ഇ​​​ട​​​പാ​​​ട് മൂ​​​ല്യ​​​ത്തി​​​ൽ 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ജൂ​​​ണി​​​ൽ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ൾ 61.3 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു, ഇ​​​ത് മേ​​​യ് മാ​​​സ​​​ത്തി​​​ലെ 60.2 കോ​​​ടി​​​യേ​​​ക്കാ​​​ൾ അ​​​ല്പം കൂ​​​ടു​​​ത​​​ലാ​​​ണ്. എ​​​ന്നാ​​​ൽ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന ഇ​​​ട​​​പാ​​​ട് മൂ​​​ല്യം മേ​​​യ് മാ​​​സ​​​ത്തി​​​ലെ 81,106 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് 80,131 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു. ജൂ​​​ണി​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​യ​​​താ​​​ണ് പ്ര​​​തി​​​ദി​​​ന ശ​​​രാ​​​ശ​​​രി ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടാ​​​ൻ കാ​​​ര​​​ണം.

ജൂ​​​ണി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച്, മൊ​​​ത്തം യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ 46.47 ശ​​​ത​​​മാ​​​നം വി​​​ഹി​​​ത​​​വു​​​മാ​​​യി ഫോ​​​ൺ​​​പേ​​​യാ​​​ണ് മു​​​ന്നി​​​ൽ. 36.09 ശ​​​ത​​​മാ​​​നം വി​​​പ​​​ണി വി​​​ഹി​​​ത​​​വു​​​മാ​​​യി ഗൂ​​​ഗി​​​ൾ പേ ​​​തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ണ്ട്. 6.84 ശ​​​ത​​​മാ​​​നം വി​​​ഹി​​​ത​​​വു​​​മാ​​​യി പേ​​​ടി​​​എം ആ​​​ണ് മൂ​​​ന്നാ​​​മ​​​ത്.

നാ​​​വി, ഫ്ലി​​​പ്കാ​​​ർ​​​ട്ടി​​​ന്‍റെ സൂ​​​പ്പ​​​ർ മ​​​ണി, ഫാം​​​പേ ബൈ ​​​ട്രി​​​യോ തു​​​ട​​​ങ്ങി​​​യ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ൾ​​​ക്കും യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ​​​കാ​​​ര്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​യു​​​ണ്ട്.

ഇ​​​ന്ത്യ​​​യ്ക്ക് പു​​​റ​​​മെ ഭൂ​​​ട്ടാ​​​ൻ, നേ​​​പ്പാ​​​ൾ, മൗ​​​റീ​​​ഷ്യ​​​സ്, ശ്രീ​​​ല​​​ങ്ക, സിം​​​ഗ​​​പ്പൂ​​​ർ, ഫ്രാ​​​ൻ​​​സ്, ഒ​​​മാ​​​ൻ, യു​​​എ​​​ഇ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും യു​​​പി​​​ഐ നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഖ​​​ത്ത​​​ർ, താ​​​യ്‌​​​ല​​​ൻ​​​ഡ്, മ​​​ലേ​​​ഷ്യ, മ​​​റ്റ് തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് യു​​​പി​​​ഐ വ്യാ​​​പി​​​പ്പി​​​ക്കാ​​​നും എ​​​ൻ‌​​​പി‌​​​സി‌​​​ഐ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. യു​​​കെ, ഒ​​​മാ​​​ൻ, മാ​​​ലി​​​ദ്വീ​​​പ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും യു​​​പി​​​ഐ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ താ​​​ൽ​​​പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Up