പാറശാല: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന പത്താമത് ദേശീയ സീനിയര്‍ മിനി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് സായി കൃഷ്ണയിലെ കുട്ടികളും പങ്കെടുത്തിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍നിന്നു ശ്രേയസും ശ്രീശാന്തുമാണ് പങ്കെടുത്തത്.
പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേ വിഭാഗത്തില്‍ ശ്രേയസ് വെള്ളിമെഡല്‍ നേടിയപ്പോള്‍ ടീം സ്പീഡ് വിഭാഗത്തില്‍ ശ്രീശാന്ത് വെള്ളിയും വ്യക്തിഗത വിഭാഗത്തില്‍ വെങ്കലവും നേടി.
കേരള ടീമിന് ആകെ ഏഴു മെഡലുകളാണു ലഭിച്ചത്. മാനേജര്‍ മോഹനന് കുമാര്‍ അക്കാദമിക് ഡയറക്ടര്‍ രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ രേണുക എന്നിവര്‍ വിജയികളെ അനുമോദിച്ചു.