കൊച്ചി: യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഭൗതികശാസ്ത്ര അധ്യാപന പരിശീലനത്തിന് മലയാളി വിദ്യാർഥിനിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. കാലടി കാഞ്ഞൂർ സ്വദേശിനി പ്രെയ്സിമോൾക്കാണു സ്കോളർഷിപ്പ് ലഭിച്ചത്.
യൂണിവേഴ്സിറ്റിയുടെ പിജിസിഇ ഭൗതികശാസ്ത്ര പരിപോഷണ പദ്ധതിയുടെ ഭാഗമായുള്ള സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവ്, പ്രവർത്തനപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു ലഭിച്ചത്.
കാലടിയിലെ സ്മാർട്ട് സ്റ്റഡി എബ്രോഡാണ് സ്കോളർഷിപ്പിനും പരിശീലനത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. എംജി യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ ടീമംഗമായിരുന്ന പ്രെയ്സി കാഞ്ഞൂർ സഹകരണ നീതി സൂപ്പർ മാർക്കറ്റ് മാനേജരായ കോളരിക്കൽ അജീഷിന്റെ ഭാര്യയാണ്.