Fri, 11 July 2025
ad

ADVERTISEMENT

Filter By Tag : National Highway

ദേ​ശീ​യ​പാ​ത​യി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്: ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത​യി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി. പ​ദ്ധ​തി ഡ​യ​റ​ക്ട​ര്‍, ക​രാ​റു​കാ​ര​ന്‍, ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ക്കം ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് നി​ധി​ന്‍ ജാം​ദാ​ര്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​ശ്‌​നം ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ച കോ​ട​തി തു​ട​ര്‍​ന്ന് ഹ​ര്‍​ജി വീ​ണ്ടും 10 ദി​വ​സ​ത്തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.


    ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് സ​ര്‍​ക്കാ​രി​നു വേ​ണ്ടി സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വ് നി​ര്‍​ത്തി​വ​ച്ച് ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച  ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ.​ജെ. ജ​നീ​ഷ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 


ടോ​ള്‍ പി​രി​വ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് ജ​ന​പ്രി​യ ന​ട​പ​ടി​യാ​ണെ​ങ്കി​ലും ഇ​തു മൂ​ലം ക​രാ​റു​കാ​ര​നു​ണ്ടാ​കു​ന്ന ന​ഷ്ടം ആ​രാ​ണു നി​ക​ത്തു​ക​യെ​ന്നു കോ​ട​തി ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍​ക്ക് നി​യ​മ പ്ര​കാ​രം അ​ധി​കാ​ര​മു​ണ്ടോ​യെ​ന്നാ​ണു പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ക​ള​ക്ട​റു​ടെ ന​ട​പ​ടി ബി​എ​ന്‍​എ​സ്എ​സ് പ്ര​കാ​ര​മാ​ണെ​ന്നു സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ടോ​ള്‍ പി​രി​വ് നി​ര്‍​ത്തു​ന്ന​ത​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ലേ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

Up