Sun, 27 July 2025
ad

ADVERTISEMENT

Filter By Tag : National War Memorial

കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ്: വീ​ര​ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് രാ​ജ്യം

ന്യൂ​ഡ​ൽ​ഹി: 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​ർ​ക്കു രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ധീ​ര​സൈ​നി​ക​രു​ടെ ത്യാ​ഗം ഇ​ന്ത്യ​ൻ സാ​യു​ധ​സേ​ന​യു​ടെ അ​ച​ഞ്ച​ല​മാ​യ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ കാ​ലാ​തീ​ത​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് രാ​ഷ്‌​ട്ര​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

"കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ​ത്തി​ൽ, മാ​തൃ​രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്നു. ന​മ്മു​ടെ സൈ​നി​ക​രു​ടെ അ​സാ​ധാ​ര​ണ​മാ​യ വീ​ര്യ​ത്തി​ന്‍റെ​യും ധൈ​ര്യ​ത്തി​ന്‍റെ​യും അ​ച​ഞ്ച​ല​മാ​യ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി ഈ ​ദി​വ​സം നി​ല​കൊ​ള്ളു​ന്നു...' രാ​ഷ്‌​ട്ര​പ​തി ദ്രൗപദി മുർമു എ​ക്സി​ൽ എ​ഴു​തി.

"കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സി​ൽ, ഏ​റ്റ​വും ദു​ഷ്‌​ക​ര​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ബ​ഹു​മാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​വും മ​ന​ക്ക​രു​ത്തും ദൃ​ഢ​നി​ശ്ച​യ​വും പ്ര​ക​ടി​പ്പി​ച്ച ധീ​ര​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.' പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് എ​ക്സി​ൽ കു​റി​ച്ചു.

വീ​ര​മൃ​ത്യു​വ​രി​ച്ച വീ​ര​ന്മാ​രു​ടെ ധൈ​ര്യം ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പറഞ്ഞു. അ​വ​രു​ടെ അ​ച​ഞ്ച​ല​മാ​യ ധൈ​ര്യ​വും ശൗ​ര്യ​വും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കുമെന്നും ഖാ​ർ​ഗെ എ​ക്‌​സി​ൽ എ​ഴു​തി.

1999ൽ ​ല​ഡാ​ക്കി​ലെ വ​ട​ക്ക​ൻ കാ​ർ​ഗി​ൽ പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തെ തു​ര​ത്തി‍ ഇ​ന്ത്യ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ 26ന് ​കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ഘോ​ഷി​ക്കു​ന്നു.

Up