Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Mali

മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനത്തിനു നടപടി വേണമെന്ന് ഇന്ത്യ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ലി​​​യി​​​ൽ അ​​​ജ്ഞാ​​​ത​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ മോ​​​ച​​​ന​​​ത്തി​​​നു മാ​​​ലി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. കെ​​​യ്സി​​​ലെ ഡ​​​യ​​​മ​​​ണ്ട് സി​​​മ​​​ന്‍റ് ഫാ​​​ക്ട​​​റി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​രു​​​ടെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​ക​​​ലി​​​ൽ ഇ​​​ന്ത്യ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ജൂ​​​ലൈ ഒ​​​ന്നി​​​നു മാ​​​ലി​​​യി​​​ൽ അ​​​ൽ ഖ്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ രാ​​​ജ്യ​​​ത്തു വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​പ്പോ​​​ഴാ​​​ണു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും ന​​​ട​​​ന്ന​​​ത്. ഡ​​​യ​​​മ​​​ണ്ട് സി​​​മ​​​ന്‍റ് ഫാ​​​ക്ട​​​റി​​​ക്കു സ​​​മീ​​​പം ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ഒ​​​രു കൂ​​​ട്ടം സം​​​ഘ​​​ടി​​​ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി ബ​​​ല​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.
മാ​​​ലി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യും നി​​​യ​​​മ​​​നി​​​ർ​​​വ​​​ഹ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യും ഡ​​​യ​​​മ​​​ണ്ട് സി​​​മ​​​ന്‍റ് ഫാ​​​ക്‌​​​ട​​​റി മാ​​​നേ​​​ജ്മെ​​​ന്‍റു​​​മാ​​​യും നി​​​ര​​​ന്ത​​​ര​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സൈ​​​നി​​​ക​​​ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള പ​​​ശ്ചി​​​മ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി അ​​​ൽ ഖ്വ​​​യ്ദ​​​യി​​​ൽ​​​നി​​​ന്നും ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ൽ​​​നി​​​ന്നും തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ജി​​​ഹാ​​​ദി അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​വും ഉ​​​യ​​​ർ​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളും മാ​​​ലി നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ്.

Up