പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പന് ചരിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ആന ചരിഞ്ഞത്. അഞ്ചുവയസുള്ള ആന പെട്ടെന്ന് ചരിയുകയായിരുന്നുവെന്ന് പറയുന്നു.
ആനക്കൂട്ടില്‍ കുറുമ്പുകാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആനയായിരുന്നു കൊച്ചയ്യപ്പന്. ശബരിമലക്കാടുകളില്‍ നിന്നു ലഭിച്ച കുട്ടിയാനയാണിത്.
ആന പെട്ടെന്നു ചരിയാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തും. നേരത്തെയും ആനക്കൂട്ടില്‍ ഇത്തരത്തില്‍ ആനകള്‍ ചരിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.