Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Kerala Forest

Pathanamthitta

വ​നം​വ​കു​പ്പ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

പ​ത്ത​നം​തി​ട്ട: നീ​ലി​പി​ലാ​വ് ഗ​വ. എ​ൽ​പി സ്കൂ​ൾ , ക​ട്ട​ച്ചി​റ ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യ പ​രി​ശോ​ധ​ന​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തി.

പാ​മ്പ് ക​ടി​യേ​റ്റാ​ൽ എ​ടു​ക്കേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി, ആ​ന്‍റി​വ​നം ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ക്ലാ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വ​നം വ​കു​പ്പ് വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ആ​പ്പ് ആ​യ സ​ർ​പ്പ​യു​ടെ പ്ര​വ​ർ​ത്ത​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തി. കേര​ള​ത്തി​ൽ ആ​ന്‍റിവ​നം ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, അം​ഗീ​കൃ​ത പാ​ന്പു പി​ടി​ത്ത​ക്കാ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സ്കൂ​ളു​ക​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് കൈ​മാ​റി.

പ​ത്ത​നം​തി​ട്ട സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ​ർ ജെ. ​മു​ഹ​മ്മ​ദ് സാ​ബീ​ർ, റാ​ന്നി ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ. കൃ​ഷ്ണ​കു​മാ​ർ, ബീ​റ്റ്ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, സോ​ള​മ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാ​മ്പ് വി​ഷ​ബാ​ധ​യേ തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന ജീ​വ​ഹാ​നി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യെ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Up