Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : KHANA

മോ​ദി​ക്ക് ഘാ​ന​യു​ടെ പരമോന്നത പു​ര​സ്കാ​രം

അ​​​​ക്കാ​​​​ര: ഇ​​​​ന്ത്യ ലോ​​​​ക​​​​ത്തി​​​​ന്‍റെ ശ​​​​ക്തിസ്തം​​​​ഭ​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ക്ക് ലോ​​​​ക​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കാ​​​​നാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഘാ​​​​ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഇ​​​​ന്ത്യ അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രു​​​​ന്ന വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. ഉ​​​​ട​​​​ൻ മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ലി​​​​യ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യി മാ​​​​റു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ര​​​​ണ്ടാം ലോ​​​​ക മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട ലോ​​​​ക​​​​ക്ര​​​​മം വേ​​​​ഗ​​​​ത്തി​​​​ൽ മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ വി​​​​പ്ല​​​​വം, ഗ്ലോ​​​​ബ​​​​ൽ സൗ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച, ജ​​​​ന​​​​സം​​​​ഖ്യാ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റം എ​​​​ന്നി​​​​വ അ​​​​തി​​​​ന്‍റെ വേ​​​​ഗ​​​​വും വ്യാ​​​​പ്തി​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. മാ​​​​റി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​യ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഘാ​​​​ന​​​​യു​​​​ടെ പ​​​​ര​​​​മോ​​​​ന്ന​​​​ത ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ ‘ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് ദി ​​​​സ്റ്റാ​​​​ർ ഓ​​​​ഫ് ഘാ​​​​ന’ ന​​​​ൽ​​​​കി രാ​​​​ജ്യം മോ​​​​ദി​​​​യെ ആ​​​​ദ​​​​രി​​​​ച്ചു. ഈ ​​​​ബ​​​​ഹു​​​​മ​​​​തി​​​​ക്ക് മോ​​​​ദി ഘാ​​​​ന​​​​യോ​​​​ട് ന​​​​ന്ദി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Up