തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സ്ഥിതികളെക്കുറിച്ച് വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, വിവിധ സോണുകളിലെ ജയില്‍ ഡിഐജിമാരും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി സുലഭമാണെന്നും മൊബൈല്‍ ഫോണ്‍ വിളിയ്ക്കാന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന വിവരം ഗോവിന്ദച്ചാമി വെള്ളിയാഴ്ച മൊഴി നല്‍കിയിരുന്നു.