കോപ്പൻഹേഗൻ: ഡെൻമാർക്കിൽ വനിതകളെ സൈന്യത്തിൽ നിർബന്ധിതമായി ചേർക്കുന്നതിനുള്ള കരട് നിയമം അവതരിപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
നിലവിൽ ഡെൻമാർക്കിൽ പുരുഷന്മാർക്ക് നിർബന്ധിത സൈനിക സേവനമുണ്ട്. ഈ നിയമം ഡെൻമാർക്കിലെ ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്.
സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രതിരോധ മേഖലയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരുന്നതിനും ഇത് സഹായിക്കുമെന്നാണ് സർക്കാർ വാദം.