കൊച്ചി: ഡാര്‍ക്ക് നെറ്റ് ലഹരിക്കേസില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലഹരി ഇടപാടിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിച്ച സംഭവമാണ് ഇഡി പരിശോധിക്കുക.
കള്ളപ്പണം ഇടപാട് നടന്നതായി നാർകോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഈ പണം എവിടെയൊക്കെ നിക്ഷേപിച്ചു, വിനിയോഗിച്ചത് എവിടെയൊക്കെ തുടങ്ങിയ കാര്യങ്ങളാകും ഇഡി അന്വേഷിക്കുക. ബിറ്റ്കോയിനായിത്തന്നെ ഏകദേശം 70 ലക്ഷത്തിന്റെ വിവരങ്ങള്‍ എന്‍സിബി കണ്ടെത്തിയിരുന്നു. മറ്റു പലയിടങ്ങളിലും പണം പൂഴ്ത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇഡി.
കേസിലെ മുഖ്യപ്രതി എഡിസണെ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം. കേസിന്റെ വിശദാംശങ്ങള്‍ ഇഡി എന്സിബിയില്നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാകും ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുക.