ചെന്നൈ: തമിഴ്നാട് കടലൂർ ലെവൽ ക്രോസ് അപകടത്തിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് വീഴ്ച പറ്റിയെന്ന് പോലീസ്. സ്കൂൾ ബസ് വരുന്ന സമയത്ത് ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. ഓട്ടോ വോയിസ് റെക്കോർഡർ ഫോണിൽ സ്റ്റേഷൻ മാസ്റ്ററോട് ഗേറ്റ് കീപ്പർ പങ്കജ് ശർമ തെറ്റ് ഏറ്റുപറയുന്ന സംഭാഷണം പൊലീസിന് ലഭിച്ചു.
ഇയാൾ സ്റ്റേഷൻ മാസ്റ്റർക്ക് തെറ്റായ വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രെയിൻ കടന്ന് പോകാൻ സിഗ്നൽ നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ചിദംബരത്തിനടുത്തു ചെമ്മൻകുപ്പത്തു ലവൽ ക്രോസ് കടക്കുകയായിരുന്ന സ്കൂൾ ബസിലേക്കു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്ന് അന്‍പത് മീറ്റര്‍ ദൂരത്തിലേക്ക് സ്കൂള്‍ വാന്‍ തെറിച്ചുവീണു. നാലു കുട്ടികളും ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നത്.
സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവറും ഒരു കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. അപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഗേറ്റ് കീപ്പര്‍ പങ്കജ് ശർമ നിലവിൽ റിമാൻഡിലാണ്