മനാമ: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി.വി. പദ്മരാജന്റെ നിര്യാണത്തിൽ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹറിന്‍ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരളത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കെപിസിസി ഓഫീസ് യാഥാര്‍ഥ്യമാക്കിയത് അദ്ദേഹം അധ്യക്ഷനായിരുന്ന കാലത്താണ്.
കെ. കരുണാകരന്, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി.വി. പദ്മരാജൻ ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഐവൈസിസി ബഹറിന്‍ ദേശീയ കമ്മിറ്റി അറിയിച്ചു.