Sun, 27 July 2025
ad

ADVERTISEMENT

Filter By Tag : Asha Workers Protest

ഇ​ന്‍​സെ​ന്‍റീ​വും ആ​നു​കൂ​ല്യ​വും വ​ര്‍​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്ത് ആ​ശാ സ​മ​ര​സ​മി​തി

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഇ​ന്‍​സെന്‍റീവും വി​ര​മി​ക്ക​ല്‍ ആ​നു​കു​ല്യ​വും വ​ര്‍​ധി​പ്പി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ആ​ശാ സ​മ​ര​സ​മി​തി നേ​താ​വ് മി​നി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും എ​ങ്കി​ല്‍ മാ​ത്ര​മെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്നും മി​നി വ്യ​ക്ത​മാ​ക്കി.

ഇ​ന്‍​സെന്‍റീവ് വ​ര്‍​ധ​ന 2000ല്‍ ​നി​ന്നും 3500 രൂ​പ ആ​ക്കി​യി​ട്ടു​ണ്ട്. വി​ര​മി​ക്ക​ല്‍ ആ​നു​കു​ല്യം 20000 രൂ​പ​യി​ല്‍ നി​ന്നും 50000 രൂ​പ​യാ​ക്കി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച പാ​ത സം​സ്ഥാ​ന സ​ര്‍​ക്കാ​രും സ്വീ​ക​രി​ച്ച് ആ​ശ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും സ​മ​ര​സ​മി​തി നേ​താ​വ് മി​നി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ കൈ​വ​ശം പ​ണ​മി​ല്ലെ​ന്ന ന്യാ​യം ബാ​ലി​ശ​മാ​ണ്. മ​റ്റ് പ​ല കാ​ര്യ​ങ്ങ​ള്‍​ക്കും പ​ണം അ​നാ​വ​ശ്യ​മാ​യി ചെ​ല​വാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പു​റ​ത്തുവ​രു​ന്ന​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Up