സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉപയോക്താക്കൾക്ക് ഷോപ്പിംഗ് മാമാങ്കം ഒരുക്കാൻ വിവിധ ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ ഇന്ത്യയുടെ പ്രൈം ഡേ ഈ മാസം 12 മുതൽ 14 വരെ നടക്കും. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ടിവികൾ, ഫാഷൻ ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിൽ വൻ വിലക്കുറവാണ് 12ന് അർധരാത്രി മുതൽ ലഭ്യമാകുക.
യഥാർഥ വിലയായ 1,34,999 രൂപയിൽനിന്ന് സാംസംഗ് ഗാലക്സി എസ്24 അൾട്രാ 5എ അതിന്റെ എക്കാലത്തെയും കുറഞ്ഞ വിലയായ 74,999 രൂപയ്ക്ക് 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയിലും ഐഫോണ്‍ 15 അതിന്റെ ഏറ്റവും കുറഞ്ഞ വിലയായ 57,999 രൂപയ്ക്കു ലഭ്യമാകുമെന്നത് പ്രൈം ഡേയിൽ മാത്രമായി ലഭിക്കുന്ന പ്രധാന ഓഫറുകളാണ്. ഇതിനോടൊപ്പം സോണി, എൽജി, ഷവോമി തുടങ്ങിയ സ്മാർട്ട് എൽഇഡി ടിവികൾക്ക് 10,000 രൂപ വരെ എസ്ബിഐ ഓഫറും ലഭിക്കുന്നു.
ആമസോണിന്റെ ഉപയോക്താക്കളായ സാധാരണക്കാരായ പ്രൈം അംഗങ്ങൾക്കും പ്രൈം ഡേയിൽ ഓഫറുണ്ട്.
പലചരക്ക് സാധനങ്ങൾക്ക് 50 ശതമാനം വരെയും 30 ലക്ഷത്തിലധികമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് 60 ശതമാനം വരെയുമാണ് വിലക്കിഴിവ്.
പൂർണ ഷോപ്പിംഗ് വിനോദ ആനുകൂല്യങ്ങളോടെ 1,499 രൂപയുടെ വാർഷിക പ്രൈം, പൂർണ ഷോപ്പിംഗ് ആനുകൂല്യങ്ങളും പരിമിതമായ പ്രൈം വീഡിയോ ആനുകൂല്യങ്ങളുമുള്ള 799 രൂപയുടെ പ്രൈം ലൈറ്റ്, ഷോപ്പിംഗ് ആനുകൂല്യങ്ങൾ മാത്രമുള്ള 399 രൂപയുടെ പ്രൈം ഷോപ്പിംഗ് എഡിഷൻ എന്നിവയാണ് പ്രൈം അംഗങ്ങളാകാനുള്ള വിവിധ പ്ലാനുകൾ.