Sun, 27 July 2025
ad

ADVERTISEMENT

Filter By Tag : Vd Satheeshan

ത​ന്നെ​ക്കു​റി​ച്ച് അ​റി​യാ​ൻ മ​ണ്ഡ​ല​ത്തി​ൽ തി​ര​ക്കി​യാ​ൽ മ​തി; വെ​ള്ളാ​പ്പ​ള്ളി​ക്ക് മ​റു​പ​ടി​യു​മാ​യി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഒ​രു ഈ​ഴ​വ വി​രോ​ധ​വും താ​ൻ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ 52 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും ഈ​ഴ​വ വി​ഭാ​ഗ​ക്കാ​രാ​ണ്. ത​ന്നെ​ക്കു​റി​ച്ച് അ​റി​യാ​ൻ മ​ണ്ഡ​ല​ത്തി​ൽ തി​ര​ക്കി​യാ​ൽ മ​തി​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

താ​നും ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​യാ​ളാ​ണ്. ഗു​രു​ദേ​വ​ൻ എ​ന്താ​ണ് അ​രു​തെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത് അ​താ​ണ് വെ​ള്ളാ​പ്പ​ള്ളി ചെ​യ്യു​ന്ന​ത്.

വ​ർ​ഗീ​യ​ത ആ​രു പ​റ​ഞ്ഞാ​ലും അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കും. അ​തി​ൽ ന്യൂ​ന​പ​ക്ഷ​മെ​ന്നോ ഭൂ​രി​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Up