Sat, 12 July 2025
ad

ADVERTISEMENT

Filter By Tag : V Sivankutty

സ്കൂ​ൾ സ​മ​യ​മാ​റ്റം; സ​മ​സ്ത​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ സ​മ​യ​മാ​റ്റ​ത്തി​ൽ സ​മ​സ്ത​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ കു​ട്ടി. സ​മ​സ്ത സ​മ​യം അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ താ​ൻ പ​റ​ഞ്ഞ​ത് കോ​ട​തി​യു​ടെ നി​ല​പാ​ടാ​ണ്. ധി​ക്കാ​ര​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. സ​മ​രം ചെ​യ്യാ​ൻ ഏ​ത് സം​ഘ​ട​ന​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ൾ സ​മ​യ​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. സ്കൂ​ൾ സ​മ​യ​മാ​റ്റം അം​ഗീ​ക​രി​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് വാ​ശി പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക് ത​യാ​റാ​യത് മാ​ന്യ​ത​യാ​ണ്. സ​മു​ദാ​യ​ത്തി​ന്‍റെ കൂ​ടി വോ​ട്ട് നേ​ടി​യാ​ണ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തെ​ന്ന് ഓ​ർ​ക്ക​ണം.

ച​ർ​ച്ച​ക്ക് വി​ളി​ച്ച​ത് മാ​ന്യ​മാ​യ ന​ട​പ​ടി​യാ​ണ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യ ചി​ല പ്ര​തി​ക​ര​ങ്ങ​ൾ ചൊ​ടി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

Up