Sat, 5 July 2025
ad

ADVERTISEMENT

Filter By Tag : Thilak Verma

കൗ​ണ്ടി​യി​ൽ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി തി​ല​ക് വ​ർ​മ; ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കു​മോ...?

ഹാം​ഷെ​യ​ര്‍: ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ല്‍ ഹാം​ഷെ​യ​റി​നു​വേ​ണ്ടി​യു​ള്ള അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യു​വ​ബാ​റ്റ​ര്‍ തി​ല​ക് വ​ര്‍​മ​യ്ക്കു സെ​ഞ്ചു​റി. എ​സെ​ക്‌​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം 98 നോ​ട്ടൗ​ട്ടു​മാ​യാ​ണ് തി​ല​ക് വ​ര്‍​മ ക്രീ​സ് വി​ട്ട​ത്. ര​ണ്ടാം​ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ 22കാ​ര​ന്‍ സെ​ഞ്ചു​റി തി​ക​ച്ചു. ഫ​സ്റ്റ് ക്ലാ​സി​ല്‍ തി​ല​ക് വ​ര്‍​മ​യു​ടെ ആ​റാം സെ​ഞ്ചു​റി​യാ​ണ്.

നാ​ലാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ തി​ല​ക് 241 പ​ന്ത് നേ​രി​ട്ട് 11 ഫോ​റും മൂ​ന്നു സി​ക്‌​സും ഉ​ള്‍​പ്പെ​ടെ 100 റ​ണ്‍​സ് എ​ടു​ത്തു. ലി​യാം ഡൗ​സ​ണും (139) ഹാം​ഷെ​യ​റി​നാ​യി സെ​ഞ്ചു​റി നേ​ടി.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ എ​സെ​ക്‌​സ് 296നു ​പു​റ​ത്താ​യി​രു​ന്നു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഹാം​ഷെ​യ​ര്‍ 453 റ​ണ്‍​സ് എ​ടു​ത്തു. മൂ​ന്നാം​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ എ​സെ​ക്സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 108 റ​ൺ​സ് എ​ന്ന​നി​ല​യി​ലാ​ണ്.

ഇ​ന്ത്യ​ക്കാ​യി നാ​ല് ഏ​ക​ദി​ന​വും 25 ട്വ​ന്‍റി-20​യും തി​ല​ക് വ​ര്‍​മ ക​ളി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് താ​ര​മാ​യ തി​ല​ക്, 18 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ക​ളി​ച്ച​ത്. ഹാം​ഷെ​യ​റി​നാ​യി കൗ​ണ്ടി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ള്‍ തി​ല​ക് ക​ളി​ക്കും.

ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്താ​ൻ തി​ല​ക് വ​ർ​മ​യ്ക്കു വൈ​കാ​തെ സാ​ധി​ക്കു​മോ എ​ന്ന​താ​ണ് അ​റി​യേ​ണ്ട​ത്. പ്ര​ത്യേ​കി​ച്ച് മ​ധ്യ​നി​ര​യെ ബ​ല​പ്പെ​ടു​ത്താ​ൻ. മ​ധ്യ​നി​ര​യി​ൽ ഒ​രു മി​ക​ച്ച താ​ര​ത്തി​ന്‍റെ അ​ഭാ​വം ഇ​ന്ത്യ​ക്കു​ണ്ട്.

സ​ർ​ഫ​റാ​സ് ഖാ​ൻ, കെ.​എ​ൽ. രാ​ഹു​ൽ, ക​രു​ൺ നാ​യ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​രെ എ​ല്ലാം ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ കെ.​എ​ൽ. രാ​ഹു​ൽ ഓ​പ്പ​ണിം​ഗ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു.

ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രാ​യ ഹോം ​പ​ര​മ്പര മു​ത​ൽ ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ആ​ടി ഉ​ല​യു​ക​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ല​ക് വ​ർ​മ​യു​ടെ കൗ​ണ്ടി സെ​ഞ്ചു​റി ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​ന്‍റെ​യും ചീ​ഫ് സെ​ല​ക്ട​ർ അ​ജി​ത് അ​ഗാ​ർ​ക്ക​റി​ന്‍റെ​യും ക​ണ്ണു​ക​ളി​ൽ ഉ​ട​ക്കാ​തി​രി​ക്കി​ല്ല...

Up