കോഴിക്കോട്: കോഴിക്കോട്ടു സമാപിച്ച എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കടപ്പുറത്തുനടന്ന റാലിയില്‍ പങ്കെടുക്കാന്‍ സ്കൂളിനു അവധി നല്‍കിയത് വിവാദത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്കൂളിലാണ്, റാലിയില്‍ സംബന്ധിക്കാന്‍ എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹെഡ്മാസ്റ്റര് ടി. സുനില്‍ അവധി നല്‍കിയത്. സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഹെഡ്മാസ്റ്ററിട്ട പോസ്റ്റ് വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച സ്കൂളിനു അവധി നല്കാന് സാധ്യതയുണ്ടെന്നു പ്രധാന അധ്യാപകന് കഴിഞ്ഞ ദിവസം രാത്രിയില്‍ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചിരുന്നു.
പത്തരയ്ക്കു ശേഷം സ്കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോഡ്രൈവര്‍മാരും തിരിച്ചുപോകാന്‍ പാടുള്ളുവെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നുകോഴിക്കോട്: കോഴിക്കോട്ടു സമാപിച്ച എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കടപ്പുറത്തുനടന്ന റാലിയില്‍ പങ്കെടുക്കാന്‍ സ്കൂളിനു അവധി നല്‍കിയത് വിവാദത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്കൂളിലാണ്, റാലിയില്‍ സംബന്ധിക്കാന്‍ എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹെഡ്മാസ്റ്റര് ടി. സുനില്‍ അവധി നല്‍കിയത്.
സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഹെഡ്മാസ്റ്ററിട്ട പോസ്റ്റ് വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച സ്കൂളിനു അവധി നല്കാന് സാധ്യതയുണ്ടെന്നു പ്രധാന അധ്യാപകന് കഴിഞ്ഞ ദിവസം രാത്രിയില്‍ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചിരുന്നു. പത്തരയ്ക്കു ശേഷം സ്കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോഡ്രൈവര്‍മാരും തിരിച്ചുപോകാന്‍ പാടുള്ളുവെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നുപഠിപ്പുമുടക്കാണെന്നു കാണിച്ച് എസ്എഫ്ഐക്കാര്‍ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് അവധി നല്‍കിയതെന്നാണു സുനിലിന്റെ വിശദീകരണം. എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് അവധി നല്‍കിയത്. വിദ്യാര്‍ഥികളുടെ ആവശ്യം നിരാകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തേ കെഎസ്യു പ്രവര്‍ത്തകര്‍ സമരം നടത്തിയപ്പോള്‍ അവധി നല്‍കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു. അന്ന് നടപടിയെടുക്കാന്‍ പോലീസും നിസഹകരിച്ചു. സ്കൂളിനു അവധി നല്‍കിക്കൂടെയെന്ന് പോലീസ് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് എസ്എഫ്ഐ ആവശ്യപ്രകാരം അവധി നല്‍കിയത്. സംഭവം വിവാദമായതോടെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഡിഡിഇ ഓഫീസിലേക്കു കെഎസ്യു മാര്‍ച്ചു നടത്തി. പോലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നു.
ഡിഇഒയോടു ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചലുടന്‍ നടപടിയെടുക്കുമെന്നും ഡിഡിഇ എഴുതിനല്‍കിയശേഷമാണ് സമരം അവസാനിപ്പിച്ചത്. എസ്എഫ്ഐ ആവശ്യപ്രകാരം സ്കൂളിനു അവധി നല്‍കിയത് ചട്ടലംഘനമാണെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് വി.കെ. സുരജ് പറഞ്ഞു. വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഇതിന് അനുമതി നല്കി സ്കൂളിനു അവധി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.