ബാമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍രാജ്യമായ മാലിയില്‍ അല്‍ക്വയ്ദ ബന്ധമുള്ള ഭീകരസംഘം മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കി.
ഒഡീഷയിലെ ഗഞ്ചം സ്വദേശിയായ 28 കാരന് പി. വെങ്കട്ടരാമന് ഉള്‍പ്പെടെ മൂന്നു പേരെയാണ് ജെഎന്‍ഐഎം എന്ന സായുധസംഘം പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തെ അപലപിച്ച് വിദേശകാര്യമന്ത്രാലയം മറ്റു രണ്ടുപേരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.
മുംബൈയിലെ ബ്ലൂസ്റ്റാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനാണ് വെങ്കിട്ടരാമൻ. കമ്പനിയാണ് മാലിയിലേക്ക് അയച്ചതെന്ന് ഇതുസംബന്ധിച്ച് പോലീസിനു നൽകിയ പരാതിയിൽ ബന്ധുക്കൾ പറയുന്നു.
വെങ്കിട്ടരാമന്റെ മോചനത്തിൽ വ്യക്തിപരമായി ഇടപെടണമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കറോട് ബിജെഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് ആവശ്യപ്പെട്ടു.