ചങ്ങനാശേരി: എസ്ബി കോളജില്‍ ബിരുദദാനച്ചടങ്ങ് ഇന്നു രാവിലെ 10ന് നടക്കും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാര്‍ മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, വൈസ്പ്രിന്‍സിപ്പല്‍ ഫാ. ജോസ് മുല്ലക്കരി എന്നിവര്‍ പ്രസംഗിക്കും.
2025ലെ "ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ്- ലൂമിനറി അവാര്‍ഡ്’ നേടിയ പി. അപര്‍ണ മറുപടിപ്രസംഗം നടത്തും. ബിരുദം സ്വീകരിക്കുന്ന വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. കോളജ് ഗ്രൗണ്ടിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉള്‍പ്പെടെ വിപുലമായ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.