
സരസ്വതിയമ്മ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യത്തിനുള്ള തൈര് എത്തിക്കുന്ന പാരമ്പര്യ അവകാശ കുടുംബാംഗം കിഴക്കേനട മാടക്കാവില്‍ സരസ്വതിയമ്മ(78) അന്തരിച്ചു. നാലര പതീറ്റാണ്ടോളമായി പ്രവൃത്തി നിര്‍വഹിച്ചുപോരുന്ന സരസ്വതിയമ്മ ഊഴമനുസരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 15 വരെ തൈര് നല്‍കിയിരുന്നു. ഭര്‍ത്താവ്: കടമ്പാട്ട് ഗോപാലകൃഷ്ണന്. മക്കള്‍: ശശികുമാര്‍(കൊല്‍ക്കത്ത), ഹരികുമാര്‍(ചെന്നൈ), ഡോ.സന്‍ജീവ് കുമാര്‍(ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി, തലശേരി), ശ്രീകുമാര്‍ (കോല്‍ക്കത്ത). മരുമക്കള്‍: ഷൊര്മിഷ്ട, പ്രിയ, ഡോ.സന്ധ്യ, ശാരിക.