
വി.എൽ. റാഫി
ചെറിയകടവ് : വലിയവീട്ടിൽ പരേതനായ ലോനൻ മാസ്റ്ററുടെ മകൻ വി.എൽ. റാഫി (റിട്ട. പ്രധാനാധ്യാപകൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മെറി റാഫി (റിട്ട. അധ്യാപിക, സെന്റ് ലൂയിസ് എച്ച്എസ് മുണ്ടംവേലി). മക്കൾ: മെർഫി റോസ് (അധ്യാപിക), രജിം ജോർജ് (മാനേജർ, സായ് സർവീസ് ചുള്ളിക്കൽ). മരുമക്കൾ: ജോണ് രാജേഷ്, ജോസ്ന ജോർജ് (അധ്യാപിക). പരേതൻ ചെല്ലാനം സെന്റ് മേരീസ് എച്ച്എസ് അധ്യാപകൻ, മട്ടാഞ്ചേരി എൽഎൽസി എച്ച്എസ്, തങ്കി സെന്റ് ജോർജ് എച്ച്എസ്, അരൂർ സെന്റ് അഗസ്സ്റ്റിൻസ് എച്ച്എസ് എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.