
പി. കുമാരൻ
കാലടി : കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ട് ഓണന്പിള്ളി എടവൂർ അരയ്ക്കാലംകുടി പി. കുമാരൻ (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മൂവാറ്റുപുഴ പെരുന്പല്ലൂർ കൊച്ചു പുത്തൻപുരയിൽ കെ.കെ. ലളിതാമണി (റിട്ട. അധ്യാപിക, എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ നീലീശ്വരം). മക്കൾ: രമ്യ (ഗണപതി വിലാസം ഹൈസ്കൂൾ, കൂവപ്പടി), രേഷ്മ (ആയുർവേദ ഡോക്ടർ). മരുമക്കൾ: പി.ആർ. അജികുമാർ (എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ), സിനോജ് (എൻപിഒഎൽ, കാക്കനാട്). ചേരാനല്ലൂർ ധർമ്മ പരിപാലന സഭയുടെ മുൻ സെക്രട്ടറി, ഇടവൂർ യുപി സ്കൂൾ മാനേജർ എന്നീ നിലകളിൽ പരേതൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.