
റവ. ഡോ. സ്കറിയ കല്ലൂരിന്റെ പിതാവ് തോമസ്
കിളിയന്തറ : ഇന്റർനാഷണൽ പീസ് ഫോറം ഡയറക്ടറും മുൻ കപ്പൂച്ചിൻ പ്രൊവിൻഷ്യലുമായ റവ. ഡോ. സ്കറിയ കല്ലൂരിന്റെ (റോം) പിതാവും ആദ്യകാല കുടിയേറ്റ കർഷകനുമായ തോമസ് കല്ലൂർ (103) അന്തരിച്ചു. സംസ്കാരം 22ന് രാവിലെ10ന് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി. മറ്റു മക്കൾ: വില്ലി മാത്യു (ഗുവാഹത്തി), ജോസ്, ജോൺ (ബംഗളൂരു), ജോർജ്, സിസ്റ്റർ സിസിലി എംഎസ്എംഎച്ച്സി (ആസാം), ജോസഫ് (മൈസൂരു), സെലിൻ ബാബു (യുഎസ്എ), പോൾ. മരുമക്കൾ: ജീൻ മാത്യു, ഫിലോമിന, മാർഗരറ്റ്, ത്രേസ്യ, ജോൺ ബാബു, മിനി പോൾ.