
വർഗീസ് കുരിശിങ്കൽ
ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വർഗീസ് കുരിശിങ്കൽ (80, റിട്ട. സീനിയർ സൂപ്രണ്ട് കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചാത്തനാട് ഹോളി ഫാമിലി പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന (റിട്ട. ഫാർമസിസ്റ്റ്). മക്കൾ: അരുൺ വർഗീസ്, അനു വർഗീസ് (കാനഡ), ആഗി വർഗീസ് (അസോ. പ്രഫസർ, കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് കോളജ്, പുന്നപ്ര). മരുമക്കൾ: മേരി ചെറിയാൻ (ഫിഷറീസ് ഓഫീസർ, അമ്പലപ്പുഴ), വിൻസന്റ് വർഗീസ് (കാനഡ), ലാലിച്ചൻ ഏബ്രഹാം (മൈക്രോ ഓബ്ജക്റ്റ്, കൊച്ചി). പരേതൻ ആലപ്പുഴയിലെ സെഹിയോൻ ഊട്ടുശാലയുടെ സ്ഥാപക പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സ്ഥാപക നേതാവ്, ആലപ്പുഴ റോട്ടറി ക്ളബ് പ്രസിഡന്റ്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി എ സി പ്രസിഡന്റ്, ജീവകാരുണ്യ സംഘടനയായ പരിചരണം പ്രസിഡന്റ്, ആലപ്പുഴ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ആലപ്പുഴ ചാത്തനാട്ടുള്ള വസതിയിൽ കൊണ്ടുവരും.