
സിസ്റ്റർ ഫെലിസിറ്റ എസ്ഐസി
തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്യാസിനീ സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ ഫെലിസിറ്റ എസ്ഐസി (85) അന്തരിച്ചു. സിസ്റ്ററിന്റെ ഭൗതിക ശരീരംഇന്ന് രാവിലെ ആറിന് നാലാഞ്ചിറ ബഥനി മഠത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്നതുമാണ്. സിസ്റ്റർ മാക്കാംകുന്ന്, പുഷ്പപുരം പരേതരായ ഫിലിപ്പിന്റേയും റോസമ്മയുടേയും മകളാണ്. ബഥനി തിരുവനന്തപുരം പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ, പ്രൊവിൻഷ്യാൾ കൗൺസിലർ, നോവിസ് മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ സിസ്റ്റർ ചുമതല വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ ജോസ് ഫിലിപ്പ്, പീറ്റർ ചെറിയാൻ, പരേതരായ ചെറിയാൻ ഫിലിപ്പ്, സിസ്റ്റർ സോഫിയ ഡിഎം, സിസ്റ്റർ സെലിൻ എസ്ഐസി എന്നിവരാണ്.