
പി.കെ. ശാന്തകുമാരന്‍ നായര്‍
കോട്ടയം പാലാ ഐങ്കൊമ്പ് പരമേശ്വരീ ഭവനില്‍ പരേതരായ കേശവപിള്ളയുടെയും കമലാക്ഷി അമ്മയുടെയും മകന് പി.കെ. ശാന്തകുമാരന്‍ നായര്‍ (75) അന്തരിച്ചു. അങ്കമാലി ടെല്‍കിലെ മുന്‍ ജീവനക്കാരനാണ്. ദീര്‍ഘകാലമായി അങ്കമാലിയിലായിരുന്നു താമസം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐങ്കൊമ്പിലെ വീട്ടുവളപ്പില്‍. ഭാര്യ: ലത. മക്കള്‍: പ്രശാന്തി (ജയ), മായ, പ്രമോദ് (മാനേജര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കള്‍: എ. സുനില്‍കുമാര്‍ മേനോന്, സി.എന്‍. അപ്പുക്കുട്ടന്, എന്‍.ആര്. രേഷ്മ (രമ്യ).