
ഫാ. സിറിയക് തെക്കേക്കുറ്റ് എംസിബിഎസ്
ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രവിശ്യാംഗമായ ഫാ. സിറിയക് തെക്കേക്കുറ്റ് (90) അന്തരിച്ചു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 7.30ന് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കും. തുടർന്ന് പത്തിന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ മൃതദേഹം സംസ്കരിക്കും. നെടുമണ്ണി തെക്കേക്കുറ്റ് പരേതരായ പീലിപ്പോസ്- എലിസബത്ത് ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി അതിരൂപത, പാലാ രൂപത, കാഞ്ഞിരപ്പള്ളി രൂപത, ഇടുക്കി രൂപത, ഏറണാകുളം അതിരൂപത, തലശേരി അതിരൂപത, മാനന്തവാടി രൂപത എന്നിവടങ്ങളിൽ അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. അനേകം വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും ആത്മീയപിതാവും 25ൽ പരം പുസ്തകങ്ങളുടെ രചയിതാവുമാണ്. എംസിബിഎസ് ലിസ്യൂ സെമിനാരി, ചാത്തന്കൊട്ടുനട ആശ്രമം, ആലുവ സ്റ്റഡി ഹൗസ്, കടുവാക്കുളം സെമിനാരി, കാഞ്ഞിരപ്പള്ളി നോവിഷ്യേറ്റ് ഹൗസ്, മല്ലപ്പള്ളി ദിവ്യകാരുണ്യ മരിയ ഭവന്, എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസ്, കാസാ ഫ്രത്തെല്ലി എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: തോമസ്, സിസ്റ്റർ മേരിക്കുട്ടി ഡിഎസ്ജെ, ഫ്രാന്‍സിസ്, ഫാ. വര്‍ഗീസ് തെക്കേക്കുറ്റ്, ഡൊമനിക്, ഫാ. ചാക്കോ തെക്കേക്കുറ്റ്, ഫാ. മാത്യു തെക്കേക്കുറ്റ്, പരേതരായ ജോസഫ്, ജോണ്‍, ബെനഡിക്റ്റ്, ത്രേസ്യ. എംസിബിഎസ് സമൂഹാംഗമായ ഫാ. ജോബി തെക്കേക്കുറ്റ് സഹോദര പുത്രനാണ്.മൃതദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം കടുവാക്കുളത്തുള്ള എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനം.