പത്ത് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധായക കുപ്പായമണിയുന്നു. എസ്.ജെ. സൂര്യ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കില്ലർ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിമിക്കുന്നത്.
വാലി, ഖുഷി,ന്യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് കില്ലർ ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് റിലീസിനെത്തുന്നത്.
ആക്ഷൻ, കോമഡി, റൊമാൻസ് എന്നിവയെല്ലാം ഒത്തുചേർന്ന എന്റർടെയ്നറാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. കോ പ്രൊഡ്യൂസെഴ്സ് : വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. പിആർഒ: ശബരി.