x
ad
Mon, 23 June 2025
ad

ADVERTISEMENT

സ്കൂൾ വിദ്യാഭ്യാസ പ്രകടനം: സ്കോർ കുറഞ്ഞിട്ടും കേരളത്തിനു നേട്ടം

T.A. George
PUBLISHED: June 19, 2025 08:30 PM IST | UPDATED: June 19, 2025 08:30 PM IST

സ്കൂൾ വിദ്യാഭ്യാസ പ്രകടനം: സ്കോർ
കുറഞ്ഞിട്ടും കേരളത്തിനു നേട്ടം




സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസ സംവിധാനം വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ (പിജിഐ) കേരളം മികച്ച സ്കോർ നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ. 2023-24 വർഷത്തിൽ 594.2 സ്കോറോടെ കേരളം മികച്ച പ്രകനം കാഴ്ചവച്ചെങ്കിലും 2022-23ലെ സ്കോറുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാനത്തിന്‍റെ എട്ടു സ്കോർ കുറഞ്ഞു. പരമാവധി സ്കോറായ ആയിരത്തിൽ 601.9 ആയിരുന്നു കേരളത്തിന്‍റെ 2022-23ലെ സ്കോർ.

പഠന ഫലം, വിദ്യാഭ്യാസ ലഭ്യത, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നീതി, ഭരണനിർവഹണം, അധ്യാപകരുടെ വിദ്യാഭ്യാസവും പരിശീലനവും എന്നിങ്ങനെയുള്ള ആറു ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് കേന്ദ്രം പിജിഐ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 1,000 പോയിന്‍റിൽ 703 പോയിന്‍റ് നേടിയ ചണ്ഡീഗഡാണ് "പ്രചേസ്ത-ഒന്ന്' ഗ്രേഡ് സ്വന്തമാക്കി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സ്കോർ നേടിയത്. 641നും 700 ഇടയിലുള്ള ഗ്രേഡായ "പ്രചേസ്ത-രണ്ട്' വിഭാഗത്തിൽ ഒരു സംസ്ഥാനവും ഇടം പിടിച്ചില്ല. 581 മുതൽ 640 പോയിന്‍റ് വരെയുള്ള "പ്രചേസ്ത-മൂന്ന്' വിഭാഗത്തിൽ പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ഒഡീഷ, ഹരിയാന, ഗോവ, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണു കേരളം. 2023-24 വർഷത്തിൽ 417.9 സ്കോറോടെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചിരിക്കുന്നത് മേഘാലയയാണ്.

 

 

Tags :

Related News