വാഷിംഗ്ടണ്‍ ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശയാത്ര നടത്തുന്നു. മലബാറിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിനി ലിസ സാമോലെങ്കെയുടെയും മകനാണ് അനിൽ.
യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കന്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്നു ഇദ്ദേഹം. അടുത്ത വർഷം ജൂണിലാണ് അനിൽ ബഹിരാകാശ യാത്ര നടത്തുക.
എട്ടു മാസം ബഹിരാകാശ നിലയത്തിൽ താമസിക്കും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിൽ കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ്-29 പേടകത്തിലാണ് അനിൽ പുറപ്പെടുക.
2021ലാണ് അനിൽ നാസയുടെ യാത്രാസംഘത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അനിലിന്റെ ഭാര്യ അന്ന ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.