
വർഗീസ് വർക്കി വേത്താനത്ത്
തിരുമാറാടി: പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ പിതാവ് വർഗീസ് വർക്കി വേത്താനത്ത് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാക്കൂർ സെന്റ് ജോസഫ്സ് തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി വർഗീസ് പെരിയപ്പുറം അങ്ങാടിയത്ത് കുടുംബാംഗം. മറ്റു മക്കൾ: പരേതനായ ജോർജ്, മാമച്ചൻ, ജോണ്‍, സിസ്റ്റർ റീമ (ലിറ്റിൽ ഫ്ലവർ എഫ്സി കോണ്‍വെന്റ് ളാലം പാലാ, റിട്ട. അധ്യാപിക സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ). മരുമക്കൾ: ജോളി, എൽസി, ലാലി.