നടി നയൻതാരയും ചിരഞ്ജീവിയും ഷൂട്ടിംഗിനായി കേരളത്തിലെത്തി. പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനായാണ് ഇരുവരും ആലപ്പുഴയിൽ എത്തിയത്.
ഒരു ഗാനരംഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് ലീക്കായിരിക്കുന്നത്. ഒരു മലയാളി യൂട്യൂബ് വ്ലോഗിലൂടെയാണ് ദൃശ്യം പുറത്തുവന്നത്. അലങ്കരിച്ച വഞ്ചിയിലാണ് ചിരഞ്ജീവിയും നയൻതാരയും ഉൾപ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം.
ഇത്തരം വഞ്ചികൾ നീങ്ങുന്നതും താരങ്ങളെ ഇതിലിരുത്തി ചിത്രീകരിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്. ചിത്രീകരണശേഷം ചിരഞ്ജീവിയും നയൻതാരയും തിരികെ കരയിലേക്ക് വരുന്നതും കാണാം. ഒരു വിവാഹരംഗമാണോ ചിത്രീകരിക്കുന്നതെന്ന സംശയവും യൂട്യൂബർ പ്രകടിപ്പിക്കുന്നുണ്ട്. ഷൂട്ടിംഗ് കാണാനായി നിരവധി പേർ കായലിന്റെ തീരത്തു നിൽക്കുന്നതും കാണാം.