x
ad
Sun, 20 July 2025
ad

ADVERTISEMENT

അന്താരാഷ്‌ട്ര മാധ്യമങ്ങൾക്കു നോട്ടീസയച്ച് പൈലറ്റുമാരുടെ സംഘടന

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 20, 2025 06:22 PM IST | Updated: July 20, 2025 06:22 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ന്മേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​യ റോ​​​യി​​​ട്ടേ​​​ഴ്സി​​​നും വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ലി​​​നും നോ​​​ട്ടീ​​​സ​​​യ​​​ച്ച് പൈ​​​ല​​​റ്റു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ പൈ​​​ല​​​റ്റ്സ് (എ​​​ഫ്ഐ​​​പി). വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ല ര​​​ണ്ടു മാ​​​ധ്യ​​​മ​​​ങ്ങ​​​ളും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​തെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് പൈ​​​ല​​​റ്റു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​രു​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സം​​​ഘ​​​ട​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​മാ​​​ന​​​ത്തി​​​ന്‍റെ ക്യാ​​​പ്റ്റ (പൈ​​​ല​​​റ്റ് ഇ​​​ൻ ക​​​മാ​​​ൻ​​​ഡ്) നി​​​ലേ​​​ക്കാ​​​ണെ​​​ന്നു വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ന്ധ​​​നനി​​​യ​​​ന്ത്ര​​​ണ സ്വി​​​ച്ചു​​​ക​​​ൾ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​ണ് ഓ​​​ഫ് ചെ​​​യ്ത​​​തെ​​​ന്നു വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തേ വാ​​​ദം റോ​​​യി​​​ട്ടേ​​​ഴ്സി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ലും ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ആ​​​ക്സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ബ്യൂ​​​റോ (എ​​​എ​​​ഐ​​​ബി) ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​ന്ധ​​​ന നി​​​യ​​​ന്ത്ര​​​ണ സ്വി​​​ച്ചു​​​ക​​​ൾ ഓ​​​ഫാ​​​യ​​​താ​​​കാം അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സ്വി​​​ച്ചു​​​ക​​​ൾ അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ൽ ഓ​​​ഫാ​​​യ​​​താ​​​ണോ പൈ​​​ല​​​റ്റു​​​മാ​​​ർ മ​​​നഃ​​​പൂ​​​ർ​​​വം ഓ​​​ഫാ​​​ക്കി​​​യ​​​താ​​​ണോ അ​​​തോ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റാ​​​ണോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.


ഇ​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടിം​​​ഗാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പൈ​​​ല​​​റ്റു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന രം​​​ഗ​​​ത്തു​​​ വ​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​ത്ത​​​രം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ലൂ​​​ടെ പൈ​​​ല​​​റ്റു​​​മാ​​​രി​​​ൽ പ​​​ഴി​​​ചാ​​​രി​​​യു​​​ള്ള നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​ണെ​​​ന്ന് എ​​​ഫ്ഐ​​​പി ഇ​​​രു​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണ​​​മോ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടോ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തും മ​​​രി​​​ച്ച പൈ​​​ല​​​റ്റു​​​മാ​​​രി​​​ലേ​​​ക്ക് തെ​​​റ്റ് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും ഇ-​​​മെ​​​യി​​​ലാ​​​യി അ​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

Tags :

Recent News

Up