x
ad
Sun, 20 July 2025
ad

ADVERTISEMENT

കൊ​ല്ലം സ്വ​ദേ​ശി​നി ഷാ​ർ​ജ​യി​ൽ മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു


Published: July 20, 2025 06:41 AM IST | Updated: July 20, 2025 06:41 AM IST

കൊ​ല്ലം: ഷാ​ർ​ജ​യി​ൽ കൊ​ല്ലം സ്വ​ദേ​ശി​നി അ​തു​ല്യ(30)​യെ ഫ്ലാ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തു​ല്യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ കൊ​ല്ലം ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സാ​ണ് കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി അ​തു​ല്യ​യു​ടെ ഭ​ര്‍​ത്താ​വ് സ​തീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ശാ​രീ​രി​ക പീ​ഡ​നം, സ്ത്രീ​ധ​ന പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ളും പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി സ​തീ​ഷ് ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ഷാ​ർ​ജ​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു അ​തു​ല്യ. ഇ​ന്ന് പു​തി​യ ജോ​ലി​യ​ൽ പ്ര​വേ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ഇ​ന്ന് അ​തു​ല്യ​യു​ടെ ജ​ന്മ​ദി​ന​വു​മാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് സ​തീ​ഷി​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​തു​ല്യ കു​ടും​ബ​ത്തി​ന് പീ​ഡ​ന​ത്തി​ന്‍റെ തെ​ളി​വാ​യി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ചു ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Up