x
ad
Mon, 21 July 2025
ad

ADVERTISEMENT

ആ​റ് ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ്


Published: July 20, 2025 08:22 PM IST | Updated: July 20, 2025 08:22 PM IST

 

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മ​ഞ്ഞ കാ​ര്‍​ഡു​ട​മ​ക​ൾ​ക്ക് ഓ​ണ കി​റ്റ് ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മ​ഞ്ഞ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ള്ള ആ​റ് ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് 15 ഇ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കും.

ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ നാ​ല് അം​ഗ​ങ്ങ​ൾ​ക്ക് ഒ​രു കി​റ്റ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കി​റ്റി​ൽ അ​ര ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ, അ​ര കി​ലോ പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ പ​രി​പ്പ്, സേ​മി​യ പാ​യ​സം മി​ക്സ്, മി​ൽ​മ നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, സാ​മ്പാ​ർ​പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, തേ​യി​ല, ചെ​റു​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, പൊ​ടി​യു​പ്പ്, തു​ണി​സ​ഞ്ചി എ​ന്നി​വ​യു​ണ്ടാ​കും.

കൂ​ടാ​തെ, റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ അ​രി​യും ല​ഭ്യ​മാ​ക്കും. നീ​ല കാ​ർ​ഡു​കാ​ർ​ക്ക് 10 കി​ലോ​യും വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് 15 കി​ലോ​യും അ​രി 10.90 രൂ​പ നി​ര​ക്കി​ൽ ന​ൽ​കും. ഇ​ത് ഏ​ക​ദേ​ശം 53 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. 94 ല​ക്ഷം കാ​ർ​ഡു​കാ​ർ​ക്ക് 10 കി​ലോ കെ-​റൈ​സ് 25 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. നി​ല​വി​ൽ 29 രൂ​പ​യ്ക്ക് ന​ൽ​കു​ന്ന അ​രി​യാ​ണി​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത​ക​ൾ ന​ട​ത്തും.

Tags :

Recent News

Up